കൊച്ചി: ഹെല്ത്ത്വെല്നസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഹെര്‍ബലൈഫ് ഇന്ത്യ, ബിഗ്ബോക്സ് ഇന്ത്യ 2025 സമ്മേളനത്തില്‍ 'സുസ്ഥിര വിതരണ ശൃംഖല അവാര്‍ഡ്' കരസ്ഥമാക്കി. ഇകൊമേഴ്സ്, റീട്ടെയില്‍ മേഖലകളിലെ നവീനമായ ആശയങ്ങളും പ്രവണതകളും ചര്‍ച്ച ചെയ്ത ഉച്ചകോടിയില്‍ ഹെര്‍ബലൈഫ് ഇന്ത്യയുടെ പരിസ്ഥിതി സൗഹൃദമായ സപ്ലൈ ചെയിന്‍ നടപടികള്‍ക്ക് അംഗീകാരം ലഭിച്ചു.
ഓരോ ഘട്ടത്തിലും സുസ്ഥിരത ഉറപ്പാക്കാന്‍ തങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്നും ഉത്തരവാദിത്വമുള്ള ഉറവിടം മുതല്‍ വിതരണംവരെയുള്ള എല്ലാ ഘട്ടങ്ങളിലും തങ്ങള്‍ സുസ്ഥിര മാര്‍ഗങ്ങള്‍ പിന്തുടരുന്നുവെന്നും ഇത് ബിസിനസ് സമീപനത്തെയും ആരോഗ്യമുള്ള സുസ്ഥിരമായ ലോകം സൃഷ്ടിക്കാനുള്ള ദര്‍ശനത്തെയും ശക്തിപ്പെടുത്തുന്നുവെന്നും ഹെര്‍ബലൈഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജയ് ഖന്ന പറഞ്ഞു.
ഇന്ത്യന്‍ റീട്ടെയില്‍, ഇകൊമേഴ്സ് രംഗത്തെ ഭാവി വഴികളെക്കുറിച്ചും തന്ത്രങ്ങളെ കുറിച്ചും ക്വിക്ക് കൊമേഴ്സ്, എഐ അടിസ്ഥാനത്തിലുള്ള സേവനങ്ങള്‍, ഡി2സി മോഡലുകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഉച്ചകോടിയില്‍ ചര്‍ച്ചയായി. ......
ആലപ്പുഴ : സിപിഐ സംസ്ഥാന സമ്മേളനത്തിന് നഗരം ഒരുങ്ങി.43 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ വേദിയാകുന്നത് (9 ചൊവ്വ) തുടങ്ങുന്ന ദീപശിഖാ പ്രയാണത്തോടെ സമ്മേളങ്ങൾക്ക് തുടക്കമാവും9 ന് ഉച്ചയ്ക്ക് രണ്ടിന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യും. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ജാഥ നയിക്കും . ......
കൊച്ചി: അധികാരത്തിന്റെ അവസരങ്ങളുണ്ടായിരുന്നിട്ടും, അവയെല്ലാം ത്വജിച്ച് പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു മേഴ്സി രവിയുടേതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് എംഎല്‍എ. പേര് പോലെ തന്നെ എന്നും കരുണയുള്ള, സ്നേഹം വാരിവിതറുന്ന മേഴ്സി രവി എല്ലാ പ്രവര്‍ത്തകരുമായും ആത്മബന്ധം സൂക്ഷിച്ചിരുന്നു. ......
കൊച്ചി: ഇരുചക്ര- മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ ആഗോള മുന്‍നിര കമ്പനിയായ ടി വി എസ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഹൈപ്പര്‍ സ്പോര്‍ട്സ് സ്കൂട്ടറായ ടി വി എസ് എന്‍ടോര്‍ക് 150 വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റെല്‍ത്ത് വിമാനങ്ങളുടെ രൂപകല്‍പ്പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സ്കൂട്ടറിന് 149.7 സി സി റേസ് ട്യൂസ് ചെയ്ത എന്‍ജിനാണ് കരുത്ത് പകരുന്നത്. ......
കൊച്ചി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുംനൈ കൊച്ചി ചാപ്റ്ററിന്റെ ഓണാഘോഷവും കുടുംബസംഗമവും നടന്നു. ചാപ്റ്റർ പ്രസിഡന്റ് റോയ് മണപ്പള്ളിൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ നടൻ ഹരിശ്രീ യൂസഫ് മുഖ്യാതിഥി ആയിരുന്നു. ......
കൊച്ചി : ചിത്രകലാ രംഗത്തെയും മറ്റു മേഖലകളിലെയും മികവിന് അഡ്വ കെ എസ് ശ്രീജയെ എസ്എൻഡിപി യോഗം വൈറ്റില ശാഖ ആദരിച്ചു.പത്തുവർഷത്തോളമായി ഹൈക്കോടതിയിലെ അഭിഭാഷകയും കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ പാനലിൽ അംഗവുമായ ശ്രീജ സാകേതം എന്ന കെൽസയുടെ അഭിഭാഷക പാനലിൽ നാലാം റാങ്കുകാരിയാണ് . നിയമബോധവത്കരണ പ്രഭാഷകയും എഴുത്തുകാരിയും ജീവനകാരുണ്യ രംഗത്തും ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ലീഗൽ അഡ്വൈസറുമായി സജീവമായി സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചുവരികയാണ്. ചിത്രകാരി എന്ന നിലയിലും ശ്രദ്ധേയയാണ് . ......
കൊച്ചി : സിറോ മലബാർ സഭ സിനഡും കൂരിയയും പിരിച്ച് വിടണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ.സെൻറ് തോമസ് മൗണ്ടിലെ കൂരിയ കാലങ്ങളായി പുനസംഘടിപ്പിക്കാതിരിക്കുന്നത് സഭ നേതൃത്വം പുനപരിശോധിക്കപ്പെടണം. അടുത്ത
സഭ സിനഡിൽ അൽമായ പ്രാതിനിത്യം ഉറപ്പാക്കണം.സിറോ മലബാർ സഭ സിനഡ് കൂടുന്നത് മെത്രാൻ ക്ഷേമത്തിനും വൈദികക്ഷേമത്തിനും ആണെന്ന് സി എൻ എ ആരോപിച്ചു.
സാമുദായിക നശീകരണത്തിന് കൂട്ട് നിൽക്കുന്നവരെ വിശ്വാസി സമൂഹം തിരിച്ചറിയണം.
വത്തിക്കാൻ്റെ അഡ്മിനിസ്ട്രേറേറ്റർ ഭരണം അതിരൂപതയിൽ വേണം.വൈദീകർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾ സഭ നേതൃത്വം അന്വേഷിച്ച് ശക്തമായ ശിക്ഷ നടപടി എടുക്കണം.
സഭയിലെ മെത്രാൻമാർക്കെതിരെയുള്ള സാമ്പത്തിക അഴിമതികൾ അന്വേഷണ വിധേയമാക്കണം.
പള്ളികളിൽഏകീകൃത കുർബാന ഷെഡ്യൂൾഡ് സമയത്ത് നൽകാതെ അട്ടിമറിച്ച വൈദീകർക്കെതിരെ നടപടി എടുക്കണം എന്നി വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം വത്തിക്കാനിലേക്ക് അയച്ചതായി കാത്തലിക്ക്നസ്രാണി അസോസിയേഷൻ മേജർ അതിരൂപത സമിതി ഭാരവാഹികളായ ചെയർമാൻ ഡോ. ......
ഇസ്രയേലിൽ വീണ്ടും ഭീകരാക്രമണം. വടക്കൻ ജറുസലേമിൽ ആയുധധാരികളായ രണ്ടുപേർ ജനക്കൂട്ടത്തിന് നേരേ വെടിയുതിർക്കുകയായിരുന്നു.......
തിരുവനന്തപുരം :അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) കേരളത്തിൽ പുതുമയുള്ള ഊർജ പരിഹാരവുമായി മുന്നോട്ട്. അഷ്ടമുടി കായലിനോട് ചേർന്നുള്ള വെസ്റ്റ് കല്ലട ജലാശയത്തിൽ 64 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാർ പദ്ധതി ആരംഭിക്കുന്നു. ......